ദോഹ: ഖത്തറിൽ കടുത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് ദൂരക്കാഴ്ച്ച കുറഞ്ഞു. വാഹനമോടിക്കുന്നവർ സൂക്ഷ്‌മത പാലിക്കണമെന്ന് ഖത്തർ മെട്രോളജി ഡിപ്പാർട്ട്മെന്റ് ട്വിറ്ററിൽ അറിയിച്ചു. മീറ്ററോളജി  ഡിപ്പാർട്ട്മെന്റിന്റെ നിർദേശങ്ങൾ വായിക്കാം.

1.എമർജൻസി ലൈറ്റ്, ബ്രൈറ്റ് ലൈറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. പകരം ഡിം ലൈറ്റ് ഫോഗ് ലൈറ്റ് എന്നിവ ഉപയോഗിക്കുക.

2.ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്ന ലൈനിൽ തന്നെ തുടരുക. ലൈൻ മാറുക, ഓവർ ടേക്കിങ് എന്നിവ ഒഴിവാക്കുക.

3.എപ്പോഴും അപകട സാധ്യത മുന്നിൽ കണ്ട് ശ്രദ്ധാപൂർവം വാഹനമോടിക്കുക.

4.ഡീഫ്രോസ്റ്ററും വൈപ്പറും ഉപയോഗിച്ച് ഗ്ലാസ്സിലൂടെയുള്ള കാഴ്ച സുഗമമാക്കുക.

5.വേഗത കുറച്ചു വാഹനമോടിക്കുക.

6.വാഹനങ്ങൾക്കിടയിൽ വേണ്ടത്ര അകലം പാലിക്കുക.