ദേശീയ കായിക ദിന ആഘോഷങ്ങൾക്ക് ഖത്തർ ഒരുങ്ങിക്കഴിഞ്ഞു . ദേശീയ കായിക ദിനം പ്രമാണിച്ച് നാളെ അവധി ആയിരിക്കുമെന്ന് അമീരി ദീവാൻ അറിയിച്ചു. കായിക ദിനാഘോഷം അവിസ്മരണീയമാക്കാൻ നിരവധി ഒരുക്കങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.ഏഷ്യാകപ്പിൽ ഖത്തർ അഭിമാനവിജയം നേടിയത് ഇത്തവണ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കതാറ ,ആസ്പയർ സോൺ,മ്യൂസിയം പാർക്ക് ,കോർണീഷ്, പേൾ ഖത്തർ വിവിധ ക്ലബ്ബുകൾ , പാർക്കുകൾ,സ്‌കൂളുകൾ തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പരിപാടികളാണ് നാളെ അരങ്ങേറാൻ പോകുന്നത്. ബിദ പാർക്കിൽ പൊതുജനങ്ങൾക്കായി ബലൂൺ മത്സരവും അരങ്ങേറും. നാളെയും അടുത്ത ദിവസങ്ങളിലുമായി വിവിധ കായിക പരിപാടികളുമായി പ്രവാസികളും സജീവമായി രംഗത്തുണ്ട്.