ഏഷ്യൻ കപ്പിൽ മുത്തമിട്ട് അറബ് ലോകത്തിന്റെ മൊത്തം അഭിമാനമായി മാറിയ ഖത്തർ ടീമിന്റെ ജേഴ്സി കുവൈറ്റ് അമീറിന് സമ്മാനിച്ച് ഖത്തർ അമീർ. കഴിഞ്ഞ ദിവസം കുവൈറ്റിലെ ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഏഷ്യൻ ചാമ്പ്യന്മാരായ തന്റെ ടീമിന്റെ ജേഴ്സി കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന് സമ്മാനിച്ചത്. ടീമംഗങ്ങൾ ഒന്നടങ്കം ഒപ്പു വെച്ച മറ്റൊരു ജേഴ്സിയിൽ കുവൈറ്റ് അമീർ ഒപ്പിട്ടു നൽകുകയും ചെയ്തു. ഇത് ഖത്തറിലെ മ്യൂസിയത്തിൽ സൂക്ഷിക്കും.ഏഷ്യ കപ്പിൽ ഖത്തർ വിജയിച്ച ദിവസം കുവൈറ്റ് അമീർ ഖത്തർ അമീറിന് അനുമോദന സന്ദേശം അയച്ചിരുന്നു. ഫൈനലിൽ ഖത്തർ വിജയിച്ചപ്പോൾ കുവൈറ്റ് ടവറിനു ഖത്തർ പതാകയുടെ നിറം നൽകിയും കുവൈറ്റ് ഖത്തറിനോടുള്ള ആദരം അറിയിച്ചിരുന്നു .