ചരിത്രം രചിച്ച് ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി.യുഎഇ തലസ്ഥാനമായ അബുദാബിയിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ജപ്പാന് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഖത്തർ ചാമ്പ്യൻമാരായത്. അലി മആസ്, അബ്ദുൽ കരീം ഹാതിം, അഫീഫ് എന്നിവരാണ് ഖത്തറിന് വേണ്ടി ഗോൾ നേടിയത്.

ഏഷ്യൻ കപ്പിൽ ആദ്യമായിട്ടാണ് ഖത്തർ മുത്തമിടുന്നത്.യുഎഇയിൽ നടന്ന ടൂർണമെൻറ് നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന രാഷ്ട്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് ഫുട്ബോൾ പ്രേമികൾ ഖത്തറിന്റെ ഈ വളർച്ചയെ നോക്കിക്കാണുന്നത്