ഖത്തറിൽ വിദേശികളുടെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുമായി ഖത്തർ മന്ത്രിസഭ. വിദേശികൾക്ക് ഉടമസ്ഥാവകാശം ലഭിക്കാവുന്ന മേഖലകളും സ്ഥലങ്ങളും നിർണ്ണയിക്കുന്ന കരടു നിയമം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭ യോഗം അംഗീകരിച്ചു. പ്രധാന തീരുമാനങ്ങൾ ഇവയാണ്.
1).വിദേശികൾക്കും വിദേശി സംരംഭങ്ങൾക്കും റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുക.
2). വിദേശികൾക്ക് റിയൽ എസ്‌റ്റേറ്റ് ഉടമസ്ഥാവകാശം ലഭിക്കുന്ന 10 മേഖലകൾ നിർണയിക്കുക
3). 99 വർഷത്തേക്ക് വിദേശികൾക്ക് കൈവശം വെക്കാവുന്ന 16 മേഖലകൾ നിർണയിക്കുക.
4). റസിഡൻഷ്യൽ കോംപ്ലക്സുകളിലെ വില്ലകളിൽ വിദേശികൾക്ക് ഉടമസ്ഥാവകാശം അനുവദിക്കുക
5). വ്യവസായ സമുച്ചയങ്ങളിൽ സ്ഥാപനങ്ങൾ ഉടമപ്പെടുത്തുവാൻ വിദേശികൾക്ക് അനുവാദം നൽകുക
6). റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നിലനിൽക്കുന്ന കാലയളവിൽ വിദേശികൾക്ക് ഖത്തറിൽ താമസ അനുമതി നൽകുക.
കൂടുതൽ വിഷാദശാംശങ്ങൾ അടുത്ത യാഴ്ച പത്ര സമ്മേളനത്തിൽ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.