ദോഹ: 5 ജി നെറ്റ് വർക്കിലൂടെ ഫോൺ ചെയുന്ന ലോകത്തെ ആദ്യത്തെ രാഷ്ട്രമെന്ന നേട്ടം ഇനി ഖത്തറിന്റെ പേരിൽ. വൊഡാഫോൺ ഖത്തർ നെറ്റ് വർക്കാണ് 5 ജി സാങ്കേതിക വിദ്യയിലൂടെ ഫോൺ ചെയ്യാനുള്ള സംവിധാനമൊരുക്കിയത്. ടെലികോം – ഇന്റർനെറ്റ് മേഖലയിലെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ രാജ്യത്ത് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഖത്തറിന്റെ ചുവടുവെപ്പാണ് ഈ നേട്ടം.

നിലവിൽ ലോകത്തെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സംവിധാനമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ.