മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനവുമായി ഖത്തർ ഇസ്‌ലാമിക് ബാങ്ക്.

ദോഹ : സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളിൽ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനം ഒരുക്കി ഖത്തർ ഇസ്‌ലാമിക് ബാങ്ക്. ഇത്തരത്തിൽ സംവിധാനം ഒരുക്കുന്ന ഖത്തറിലെ ആദ്യ ബാങ്കാണ് ഖത്തർ ഇസ്‌ലാമിക് ബാങ്ക്. യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുന്നതിന് പകരം കൂടുതൽ സുരക്ഷിതവും എളുപ്പത്തിലും ഉപയോഗിക്കാവുന്ന ഫെയ്‌സ് ഐഡി ഉപയോഗിവുന്നതാണ്. ഐഫോണിലും ആൻഡ്രോയിഡിലും ഈ സൗകര്യം ലഭ്യമാണ്. പുതിയ സംവിധാനം ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ലോഗ് ഇൻ ചെയുവാൻ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ചുള്ള പഴയ രീതി തുടരാവുന്നതാണ്.