ഖത്തറിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഉപരോധ രാജ്യങ്ങൾ നടത്തിയ പരിപാടി പൊളിഞ്ഞു . . കഴിഞ ദിവസം ജനീവയിൽ നടന്ന ഖത്തർ വിരുദ്ധ പരിപാടിയാണ് അവസാനിക്കും മുമ്പെ ചുരുട്ടിക്കെട്ടി സംഘാടകർ മുങ്ങിയത് .ശുഷ്ക്കിച്ച സദസ്സിലാണ് പരിപാടി നടന്നത് . നാല് സൗദി പൗരന്മാർ പരിപാടിയിൽ ഉണ്ടായിരുന്നു. തങ്ങൾ ഖത്തറിലെ ഒരു ഗോത്രത്തിൽ നിന്നുള്ളവരാണെന്നും ഖത്തർ അധികൃതർ തങ്ങളുടെ പൗരത്വവും പാസ്‌പോർട്ടും പിൻവലിച്ചുവെന്നും ഇവർ അവകാശപ്പെട്ടു. പൗരത്വവും പാസ്‌പോർട്ടും ഇല്ലാത്ത നിങ്ങൾ എങ്ങിനെ ജനീവയിൽ എത്തി എന്ന് സദസ്സിൽ ഉണ്ടായിരുന്ന ഒരു പത്രപ്രവർത്തക ചോദ്യം ഉന്നയിച്ചു. ഇതോടെ നാലു പേർക്കും ഉത്തരം മുട്ടി. തുടർന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും സംഘാടകർ പത്രപ്രവർത്തകയെ തടയുകയും ചെയ്തു. താൻ ഒരു പക്ഷത്തും ഇല്ല എന്നും ന്യായമായ സംശയമാണ് ചോദിച്ചതെന്നും പത്രപ്രവർത്തക വിശദീകരിച്ചു.ഇതോടെ പരുങ്ങലിലായ സംഘാടകർ പരിപാടി അവസാനിക്കും മുമ്പ് തന്നെ ചുരുട്ടികെക്കെട്ടി തടിയെടുത്തു. സംഭവം ലോകമാധ്യമങ്ങളിൽ ചർച്ചയായതോടെ സംഘാടകർ കൂടുതൽ പരിഹാസ്യരായി മാറി .ലണ്ടനിലെ സൗദി ഇന്റലിജൻസ് ഉദ്യോഗസ്ഥനാണ് ഈ പരിപാടിയുടെ നടത്തിപ്പിന്റെ മേൽനോട്ടം വഹിച്ചത് എന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. നേരത്തെയും ഖത്തറിനെതിരെ വ്യാജ ആരോപങ്ങൾ ഉന്നയിച്ച് പരിപാടികൾ സംഘടിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ഉപരോധരാജ്യങ്ങൾ അപഹാസ്യരായിരുന്നു.