യു എ ഇ ൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ ചാമ്പ്യൻമാരായത് റിപ്പോർട്ട് ചെയ്യാതെ ഉപരോധ രാജ്യങ്ങളിലെ മാധ്യമങ്ങൾ. എന്നാൽ അത്തരം പ്രവണതകളെ പരിഹാസ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തി.”ഭാഗ്യം തുണക്കാതെ ജപ്പാൻ ഏഷ്യൻ കപ്പ് ഫൈനലിൽ പരാജയപെട്ടു ” എന്ന തലക്കെട്ടാണ് മിക്ക പത്രങ്ങളിലും വന്നത്. ഖത്തറിന്റെ വിജയം പരാമർശിക്കാതെ റിപ്പോർട്ട് ചെയ്യാൻ ഒട്ടു മിക്ക മാധ്യമങ്ങളും ശ്രമിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉപരോധം ആരംഭിച്ചതും മുതൽ ഖത്തറിനെതിരെ നിരവധി കുപ്രചരണങ്ങൾ മാധ്യമങ്ങളിലൂടെ നടത്തിയിരുന്നു. ലോകം മുഴുവൻ വീക്ഷിച്ച ഫുട്ബോൾ മാമാങ്കത്തിന്റെ വാർത്തകൾ പോലും ഇത്തരത്തിൽ വളച്ചൊടിച്ച് റിപ്പോർട്ട് ചെയുന്നത് ഈ രാജ്യങ്ങളിലെ മാധ്യമങ്ങളുടെ നിലവാരത്തെ അടയാളപ്പെടുത്തുന്നതായും വിലയിരുത്തപ്പെടുന്നു.