ഖത്തറിലെ സുപ്രധാന അതിവേഗ പാതക്ക് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ പേര് .ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് കുവൈത്ത് അമീറിന്റെ പേരിലുള്ള സുപ്രധാന പദ്ധതിയുടെ ഉൽഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ഇന്ന് ഷെറാട്ടൻ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് അമീറിന്റെ പ്രതിനിധി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു . കുവൈത്ത്
ദേശീയ ദിനം ആഘോഷിക്കുന്ന സവിശേഷ സന്ദർഭത്തിലാണ് ഖത്തറിന്റെ സ്നേഹ സമ്മാനമായി പുതിയ അതിവേഗ പാതയുടെ നാമകരണം നടന്നത്. ഉപരാധമടക്കമുള്ള വിഷയങ്ങളിൽ ഖത്തറിനോട് ചേർന്ന് നിന്ന കുവൈത്ത് അമീറിന്റെയും കുവൈത്ത് ജനതയുടെയും നിലപാടുകൾ ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു . ഫെബ്രുവരി 22 റോഡിന് സമാന്തരമായി വരുന്ന കുവൈത്ത് അമീറിന്റെ പേരിലുള്ള ഈ അതിവേഗ പാത നിലവിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ഏറെ ഉപകാരപ്പെടുന്ന സുപ്രധാന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത് .