അനുകരണ കലയുടെ കുലപതി കലാഭവൻ അബി അനുസ്മരണം ദോഹയിൽ.

ദോഹ : അനുകരണ കലയുടെ കുലപതി അരങ്ങൊഴിഞ്ഞ മിമിക്രി പ്രതിഭ കലാഭവൻ അബിയെ അനുസ്മരിക്കുന്ന പരിപാടി ദോഹയിൽ സംഘടിപ്പിക്കുന്നു. കൾച്ചറൽ ഫോറം എറണാകുളം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണിക്ക് ഐ സി സി- മുംബൈ ഹാളിലാണ് പരിപാടി നടക്കുന്നത് . ദോഹയിലെ പ്രമുഖ മിമിക്രിതാരങ്ങൾ അബിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കു വെക്കും. അദ്ദേഹത്തോടുള്ള ആദര സൂചകമായി വിവിധ കലാകാരുടെ മിമിക്രി അവതരണവും ഉണ്ടായിരിക്കും.