ഖത്തർ അമീർ കുവൈറ്റ് സന്ദർശിച്ചു

ഔദ്യോഗിക സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിച്ചേർന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്വീകരിച്ചു. ശേഷം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി . ഖത്തർ കുവൈറ്റ് ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.