ദോഹ: ഏഷ്യൻ കപ്പ് രാജ്യത്തെത്തിച്ച ഖത്തറിന്റെ പുലിക്കുട്ടികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം . ടീമിനെയും ഒഫീഷ്യൽസിനെയും അമീർ അഭിനന്ദിച്ചു. ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി , ശൈഖ് ജോആൻ ബിൻ ഹമദ് ആൽഥാനി തുടങ്ങിയവരുൾപ്പടെ വിശിഷ്ടാതിഥികൾ താരങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തി.

താരങ്ങളെ സ്വീകരിക്കുവാൻ പതിനായിരങ്ങളാണ് കോർണിഷിൽ എത്തി ചേർന്നിരിക്കുന്നത്.