ഖത്തർ ഉപരോധം തുടങ്ങിയ ജൂൺ 2017 ന് ശേഷം ഖത്തർ കൂടുതൽ കരുത്ത് നേടിയതായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി .ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തർ മ്യൂസിയത്തിന്റെ ഉൽഘാടന പ്രസംഗം നിർവഹിക്കുകയായിരുന്നു അമീർ . ഖത്തർ നേടിയ മുന്നേറ്റങ്ങളിലെ പ്രവാസികളുടെ പങ്കും അമീർ തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു .സ്വദേശികളെ പോലെ തന്നെ ഇവിടെ ജീവിക്കുന്ന പ്രവാസികളും ഈ രാഷ്ട്രത്തെ നിർമിക്കുവാനും അതിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും മനുഷ്യരുടെ അഭിമാനബോധത്തെ സംരക്ഷിക്കാനും സത്യത്തിനു വേണ്ടി പ്രതിരോധം തീർക്കാനും ഒരുമിച്ചു പ്രവർത്തിക്കുന്നു .അതിലൂടെ അവർ പരസ്‌പരം അറിയുകയും കഴിവുകളും വൈദഗ്ധ്യങ്ങളും കൈമാറുകയും ചെയ്യുന്നു എന്നു മാത്രമല്ല അതിലേറ അവർ പരസ്പര സ്നേഹവും ബഹുമാനവും കൈമാറുകയും ചെയ്യുനവരാണെന്നും അമീർ പറഞ്ഞു .
നിർമിതിയിലും ഉള്ളടക്കത്തിലമുള്ള വ്യത്യസ്തതയും സൗന്ദര്യവും കാരണം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തർ മ്യൂസിയത്തിന്റെ കോർണീഷിലെ പുതിയ കെട്ടിടം കഴിഞ്ഞ ദിവസമാണ് അമീർ ലോകത്തിന് സമർപ്പിച്ചത് .