അവസാന തീയതി: ഡിസംബർ 31

യുവതലമുറയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻരാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽകലാമിന്റെ പേരിൽ അക്കാദമി ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇന്നവേറ്റീവ്‌ റിസർച്ച്‌ സമ്മർ ട്രെയിനിങ്‌ പ്രോഗ്രാം നടത്തുന്നു. കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ചിന്റെ കീഴിലുള്ള 25 മുൻനിര ഗവേഷണസ്ഥാപനങ്ങളിലും ലബോറട്ടറികളിലും രണ്ടുമാസം ശാസ്ത്രജ്ഞരോടൊപ്പം ചെലവഴിക്കാം. ഓഗസ്റ്റ്‌ മാസങ്ങൾക്കിടയിൽ 2 മാസത്തേക്കാണ് പരിശീലനം. 20 പേരെ തിരഞ്ഞെടുക്കും. വിജയകരമായി പൂർത്തിയാക്കി ലബോറട്ടറി കോ-ഓർഡിനേറ്റർക്ക്‌ പ്രോജക്ട്‌ റിപ്പോർട്ട്‌ നൽകിക്കഴിഞ്ഞാൽ 25,000രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പരമാവധി 5000 രൂപ യാത്രബത്തയും

യോഗ്യത: സയൻസ്‌/എൻജിനീയറിങ്‌ മേഖലകളിലെ വിദ്യാർഥികൾക്ക്‌ അപേക്ഷിക്കാം. ഓരോവിഭാഗത്തിലെയും അപേക്ഷകർ നിശ്ചത മാർക്ക്/ഗ്രേഡ്‌ നേടിയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.ബിരുദം ഒന്നാം ക്ലാസോടെ പാസായി ഒന്നാംവർഷ എം. എസ്‌സി.ക്ക് പഠിക്കുന്നവർ. നാലാം സെമസ്റ്റർവരെ 6 GPA സ്കോർ നേടി ഇന്റഗ്രേറ്റഡ്‌ എം. എസ്‌സി. പ്രോഗ്രാമിന്റെ 3, 4 വർഷങ്ങളിൽ പഠിക്കുന്നവർ.

ബി.ഇ./ബി.ടെക്‌തലത്തിൽ GPA8 (CFTI യിൽ നിന്നെങ്കിൽ 7) നേടി അല്ലെങ്കിൽ 600-ൽ കൂടുതൽ GATE സ്കോറോ, NET (എൻജിനീയറിങ്‌) റാങ്ക്‌ ഒന്നുമുതൽ 100 വരെയോ നേടി ആദ്യവർഷ എം.ഇ./എം.ടെക്‌ പ്രോഗ്രാമിലോ ഇൻഗ്രേറ്റഡ്‌ എം.ഇ./എം.ടെക്‌/തത്തുല്യ പ്രോഗ്രാമിന്റെ മൂന്ന്, നാല് വർഷത്തിൽ പഠിക്കുന്നവർ

നാലാം സെമസ്റ്റർവരെ GPA 8 (CFTI എങ്കിൽ GPA7) നേടി ബി.ഇ./ബി.ടെക്‌./തത്തുല്യ പ്രോഗ്രാമിന്റെ മൂന്നാംവർഷത്തിലോ പഠിക്കുന്നവർ. അപേക്ഷ ഓൺലൈനായി ഡിസംബർ 31-നകം http://acsir.res.in എന്ന വെബ്‌സൈറ്റിലൂടെ  നൽകാം. പ്രോഗ്രാമിൽ പങ്കെടുക്കുന്ന 25 സ്ഥാപനങ്ങളുടെ പട്ടികയും അവയുടെ മേഖലകളും വിജ്ഞാപനത്തിലുണ്ട്‌.