ടോക്യോ: ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിന് ജപ്പാന് കമ്പനി ശമ്പളം ഇനി ബിറ്റ്കോയിനായി നല്‍കും. ഓണ്‍ലൈന്‍ പരസ്യം, ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രെക്ചര്‍ തുടങ്ങിയ ഖേലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഒ ഇന്റര്‍നെറ്റാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അടുത്തവര്‍ഷം ഫെബ്രുവരിയോടെ കമ്പനിയുടെ ജപ്പാനിലെ ജീവക്കാര്ക്കായിരിക്കും ശമ്പളം ബിറ്റ്കോയിനായി നല്‍കുക. ഒരു ലക്ഷം യെന്‍ (890 ഡോളര്‍) തുടക്കത്തില്‍ ഇഇതിനായി ചെലവഴിക്കുമെന്നും കമ്പനി പറയുന്നു. ജപ്പാനിലെ ജിഎംഒ ഗ്രൂപ്പിലെ 4000 ജീവനക്കാര്‍ക്ക് പ്രഖ്യാപനം ബാധകമാകും.