റിയൽ എസ്‌റ്റേറ്റ് രംഗത്ത് വിദേശികൾക്ക് ഉടമസ്ഥാവകാശവും വിനിയോഗവും അനുവദിക്കുന്ന നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി അബ്ദുല്ലാ ബിൻ നാസിർ അൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം കൈക്കൊണ്ടത് എന്ന് ഖത്തർ ന്യൂസ് എജൻസിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മന്ത്രിസഭാ പുറപ്പെടുവിക്കുന്ന മാർഗനിർദേങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ചായിരിക്കും വിദേശികൾക്ക് ഉടമസ്ഥാവകാശം നൽകപ്പെടുക .ഭുമി ,കെട്ടിടങ്ങൾ ,താമസ യൂനിറ്റുകൾ ,താമസ സമുച്ചയങ്ങൾ എന്നിവ നിയമത്തിന്റെ പരിധിയിൽ വരും .