ഇരുപതും കടന്ന് ഖത്തർ റിയാൽ, ആഹ്ലാദത്തോടെ പ്രവാസികൾ
ഡോളറിനെതിരെ ചരിത്രത്തിൽ തുല്യതയില്ലാത്ത പതനത്തിലേക്ക് ഇന്ത്യൻ രൂപ കൂപ്പ് കുത്തുമ്പോൾ അപ്രതീക്ഷിത ആഹ്ലാദത്തിലാണ് പ്രവാസികൾ. ഡോളർ വിനിമയ നിരക്ക് 73 രൂപയിലേക്ക് കടക്കുമ്പോൾ ഖത്തർ റിയാൽ ചരിത്രത്തിലാദ്യമായി 20 രൂപക്ക് മുകളിൽ കടന്നു. അപ്രതീക്ഷിത വിനിമയ നിരക്കിൽ പരമാവധി തുക നാട്ടിലയക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികൾ.
അതിനിടെ പ്രവാസികളുടെ വരുമാനം വർദ്ധിപ്പിച്ച കേന്ദ്ര സർക്കാറിനെ അഭിനന്ദിച്ചുള്ള ട്രോളുകളും പ്രവാസ ലോകത്തെ സൈബർ ഇടങ്ങളിൽ സജീവമാണ്.

രൂപയിലെ നിലവിലെ വിലയിടിവ് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും സൂചകമാണ് എന്ന ഗൗരവതരമായ വിലയിരുത്തലുകൾ നടത്തുമ്പോൾ തന്നെ ട്രോളുകളാൽ നിറയുകയാണ് സോഷ്യൽ മീഡിയ .