“രാജ്യത്തെ സംരക്ഷിച്ചത് അമീറിന്റെ ധീരമായ നിലപാട് “ പ്രതിരോധ മന്ത്രി

അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ധീരവും യുക്തിഭദ്രവുമായ നിലപാടാണ് ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിച്ചതെന്ന് ഉപപ്രധാനമന്ത്രിയും സ്റ്റേറ്റ് പ്രതിരോ മന്ത്രിയുമായ ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ വ്യക്തമാക്കി . ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിന് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക പരേഡാണ് ഇന്ന് കോർണീഷിൽ നടന്നത് .അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു .പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയും ചടങ്ങിൽ സന്നിഹിതനായിരുന്നു . സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങളാണ് പരേഡ് വീക്ഷിക്കാൻ കോർണീഷിൽ ഒഴുകിയെത്തിയത് .