യു എ യിൽ  നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പ്രീക്വാർട്ടറിൽ ഇറാഖിനെ തോൽപിച്ച്  ഖത്തർ ക്വാർട്ടറിലെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തർ ജയിച്ചത് .62  ആം മിനുറ്റിൽ  ബസ്സാം അൽറാവിയാണ് ഖത്തറിനു വേണ്ടി ഗോൾ നേടിയത്.ഏഷ്യൻ കപ്പിൽ   മികച്ച ഫോമിലുള്ള ഖത്തർ ആധികാരിക വിജയങ്ങൾ നേടിയാണ് ഓരോ കളിയിലും ജയിച്ചു മുന്നേറികൊണ്ടിരിക്കുന്നത് . ക്വാർട്ടറിൽ  അടുത്ത  വെള്ളിയാഴ്ച  ദക്ഷിണ കൊറിയയോടാണ് ഖത്തറിന്റെ അടുത്ത മത്സരം.