യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ മൊബൈല്‍ ആപ് തയ്യാറാക്കുന്നു. ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ‘UAE Embassy New Delhi’ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. യു.എ.ഇയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, യാത്ര സംബന്ധിച്ച് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം അറിയാന്‍ കഴിയും.

തിരുവനന്തപുരത്തും ന്യൂഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്ന യു.എ.ഇ എംബസികളില്‍ പോകാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ ആപ് ഉപയോഗിക്കാം, എംബസിയുടെ വെബ്സൈറ്റില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാണെങ്കിലും ആപ് വരുന്നതോടെ കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ആപ്പ് പ്രവര്‍ത്തിക്കും. അതുപോലെ  ഇന്ത്യ സന്ദർശിക്കുന്ന യു.എ.ഇ പൗരന്മാർക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറാനും ആപ് സഹായിക്കും.  വിമാനത്താവളങ്ങളിൽ ബാഗേജുകൾ നഷ്ടമായാൽ സഹായമെത്തിക്കാനും പ്രശ്നബാധിത സ്ഥലങ്ങളെക്കുറിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ നൽകാനും സൗകര്യമുണ്ട്.