മോസ്കൊ ലോകകപ്പ് : ഖത്തർ എയർവെയ്‌സ് ആകർഷകമായ ‘ഹോളിഡേയ്സ്’ പാക്കേജുകൾ പ്രഖ്യാപിച്ചു.

ദോഹ: 2018 ജൂൺ- ജൂലൈ മാസങ്ങളിൽ റഷ്യയിലെ മോസ്‌കോയിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പ് നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ പാക്കേജുകളുമായി ഖത്തർ എയർവെയ്‌സ്. എയർടിക്കറ്റ്, താമസിക്കാനുള്ള ഹോട്ടൽ, ഫുട്ബോൾ മത്സരം കാണുവാനുള്ള ടിക്കറ്റ് എന്നിവയടക്കമാണ് പാക്കേജ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും www.qrfootballpackages.com എന്ന വെബ്‌സൈറ്റിൽ നിന്നും പാക്കേജുകൾ വാങ്ങിക്കാവുന്നതാണ്. റഷ്യയിലെ ടൂറിസം മേഖലകളിൽ വർധിച്ചു വരുന്ന സന്ദർശകരെ ലക്‌ഷ്യം വെച്ച് ഖത്തർ എയർവെയ്‌സ് കഴിഞ്ഞയാഴ്ച മുതൽ സെയിന്റ് പീറ്റേഴ്‌സ്ബെർഗിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. മോസ്കോയിലേക്ക് ദോഹയിൽ നിന്നും ദിവസേന മൂന്ന് സർവീസുകൾ നിലവിലുണ്ട്.