“പ്രവാസികൾ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല”.

ദോഹ: പ്രവാസികൾ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്, ട്വിറ്റർ കുറിപ്പുകളിൽ പറയുന്നു. എല്ലാ ഉപഭോക്താക്കളും സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം വന്നിരുന്നു. എന്നാൽ ഇന്ത്യൻ ടെലികോം ഡിപ്പാർട്ട്മെന്റ് പ്രവാസികൾക്ക് ഇളവ് നൽകിയതായി കുറിപ്പിൽ പറയുന്നു. ആധാർ ഇല്ലാത്ത വലിയൊരു സമൂഹം പ്രവാസികൾക്ക് ഇന്ത്യയിലെ മൊബൈൽ കണക്ഷൻ നില നിർത്താൻ ഈ ഇളവ് ആശ്വാസമാകും.