- രണ്ട് ടാക്സ് സേവിങ് ഫണ്ടുകളില്‍ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. അതിനുപുറമെ, 10-15 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം സമാഹരിക്കണമെന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കാവുന്ന രണ്ട് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നിര്‍ദേശിക്കാമോ?.
- പത്ത് വര്‍ഷംകൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണമെങ്കില്‍ പ്രതിമാസം എസ്ഐപിയായി 21,520 രൂപ വീതം നിക്ഷേപിക്കണം. അതേസമയം, 15 വര്‍ഷം സമയമുണ്ടെങ്കില്‍ 50 ലക്ഷം രൂപ സമ്പാദിക്കാന്‍ പ്രതിമാസം 9,909 രൂപ നിക്ഷേപിച്ചാല്‍ മതി. പ്രതിവര്‍ഷം 12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാണ് നിക്ഷേപിക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്