ഗ്യാലക്‌സി എസ് 8 ‘ബര്‍ഗണ്ടി റെഡ്’ പതിപ്പ് ഇറങ്ങുന്നു.  ‘ബര്‍ഗണ്ടി റെഡ് ഗ്യാലക്‌സി എസ് 8’ നിലവില്‍ ദക്ഷിണ കൊറിയയില്‍ മാത്രമായിരിക്കും ലഭ്യമാവുക. വരും ദിവസങ്ങളില്‍ മറ്റു പല വിപണിയിലേക്ക് കൂടി എത്തുമെന്നാണ് സൂചന. 58,000 രൂപ പ്രൈസ് ടാഗിലാണ് ഇന്ത്യയില്‍ ഗ്യാലക്‌സി  എസ് 8 ലഭ്യമായിട്ടുള്ളത്. ഓര്‍ക്കിഡ് ഗ്രെ, മാപ്പിള്‍ ഗോള്‍ഡ്, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഗ്യാലക്‌സി  എസ് 8 ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്.

ഇന്ത്യയില്‍ ഗാലക്‌സി എസ് 8 പ്ലസ് കോറല്‍ ബ്ലൂ നിറത്തില്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്. മിഡ് നൈറ്റ് ബ്ലാക്ക്, ഓര്‍ക്കിഡ് ഗ്രെ, മാപ്പിള്‍ ഗോള്‍ഡ്, കോറല്‍ ബ്ലൂ, ആര്‍ട്ടിക് സില്‍വര്‍ തുടങ്ങിയ കളര്‍ സ്‌കീമുകളിലേക്കാണ് പുതിയ ബര്‍ഗണ്ടി റെഡ് ആറാമതായി എത്തിച്ചേര്‍ന്നിരിക്കുന്നത്.

3000എംഎഎച്ച് ബാറ്ററിയാണ് സാംസങ്ങ് ലഭിക്കുന്നത്.  5.8 ഇഞ്ച് ഡിസ്‌പ്ലെ, ഓക്ട കോര്‍ 8895 പ്രോസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 12എംപി ഡ്യുവല്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.