അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്സ് (എ.ഡി.ജി.എം.) വഴിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ എത്തുന്നത്. ഇടപാടുകള്‍ കൃത്യവും സുതാര്യവുമാക്കാന്‍ സഹായിക്കുന്നതാണു പുതിയ എ.ഡി.ജി.എം. ഇന്ത്യ നിക്ഷേപ ഇടനാഴി. എ.ഡി.ജി.എമ്മിനു കീഴിലുള്ള നെക്സ്റ്റ് ഓര്‍ബിറ്റ് വെഞ്ച്വേഴ്സ് ഇ.എസ്.ഡി.എം. വഴിയാണ് ഈ ഇടപാട്. ഇന്ത്യയില്‍ സെമി കണ്ടക്ടറുകളും മറ്റ് ഇലക്േട്രാണിക് ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള ബൃഹദ് സംരംഭങ്ങള്‍ക്കാണ് ഇതുവഴി തുടക്കമാകുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പദ്ധതികള്‍ ആരംഭിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇലക്േട്രാണിക് രംഗത്തു കുതിച്ചുചാട്ടം നടത്താനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ചെറു യന്ത്രഘടകങ്ങളുടെ ഉത്പാദനത്തിലും മറ്റും സ്വയംപര്യാപ്തത കൈവരിക്കാന്‍ പദ്ധതികള്‍ സഹായകമാകും. കഴിഞ്ഞവര്‍ഷം 4500 കോടിയോളം ഡോളറിന്റെ ഇലക്േട്രാണിക് സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായാണു റിപ്പോര്‍ട്ടെന്നും സജിത് കുമാര്‍ ചൂണ്ടിക്കാട്ടി.