ഖത്തർ എയർ വെയ്‌സ് സെയിൻറ് പീറ്റേഴ്‌സ്ബർഗിലേക്ക് സർവീസ് ആരംഭിച്ചു

ദോഹ : ഖത്തർ എയർവൈസ് റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സെയിൻറ് പീറ്റേർസ് ബർഗിലേക്ക് ഇന്നലെ ആദ്യ സർവീസ് നടത്തി. ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്തിയത്.
മോസ്കോയിലേക്കുള്ള സർവീസ് വളരെ വിജയകാര്യമായി മുന്നോട്ട് പോകുന്നതിനെ തുടർന്നാണ് റഷ്യൻ മാർക്കറ്റിലെ അടുത്ത നഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതെന്നു ഖത്തർ എയർ വേസ് സി ഇ ഓ അക്ബർ അൽ ബാക്കിർ പറഞ്ഞു. പ്രതി വർഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തി ചേരുന്ന നഗരമാണ് സെയിൻറ് പീറ്റേഴ്‌സ്ബർഗ്. ഉപരോധത്തിനിടയിലും ഖത്തർ എയർ വേസ് യൂറോപ്പിലെ പല നഗരങ്ങളിലേക്കും പുതിയ സർവീസുകൾ തുടങ്ങിയിരുന്നു.