ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഒപ്പോ എഫ്5. ഇത് നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓപ്പോ എഫ്5ന്‍റെ  റെഡ് എഡിഷനെ വിപണിയില്‍ എത്തിയിരിക്കുകയാണ്. 6ജിബിറാം പതിപ്പിലാണ് പുതിയ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

ഓപ്പോ അവതരിപ്പിക്കുന്ന ആദ്യത്തെ ബേസില്‍ ലെസ് ഡിസ്‌പ്ലെ സ്മാര്‍ട്ട്‌ഫോണ് ഒപ്പോ എഫ്5. റെഡ് എഡിഷന്‍ 6ജിബിറാം, 64ജിബി വേരിയന്റിന് 24.990 രൂപയാണ് വില. വില്പന ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമായിരിക്കും.

6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, 2.5GHz മീഡിയടെക് ഹെലിയോ ജി23പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.1 നുഗട്ട്, 20എംപി സെല്‍ഫി ക്യാമറ, 16എംപി റിയര്‍ ക്യാമറ,  4 ജി കണക്ടിവിറ്റി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 3,200എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട് ഹോണിന് ലഭിക്കുന്നത്.