കൊച്ചി: മാതൃഭൂമിയുടെ ഓണ്‍ലൈന്‍ സംരംഭമായ silverbullet.in പന്ത്രണ്ടാം ക്ലാസുകാര്‍ക്കും റിപ്പീറ്റേഴ്‌സിനും വേണ്ടി സൗജന്യമായി മോഡല്‍ എന്‍ട്രന്‍സ് എക്‌സാം.നടത്തുന്നു. KEAM, NEET പരീക്ഷകളുടെ മാതൃകയിലാണ് നടത്തുന്നത്.

സി.ബി.എസ്.ഇ. സ്‌കൂളുകളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലെക്‌സസിന്റെയും ഐ.എസ്.സി സ്‌കൂളുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഐ.എസ്.സി, കേരള റീജിയണിന്റെയും സഹകരണത്തോടെയാണ് silverbullet.in പരീക്ഷ നടത്തുന്നത്.