ഉപരോധത്തെ പരാജയപ്പെടുത്തിയ നിശ്ചയദാർഢ്യം അടയാളപ്പെടുത്താൻ ‘5/6’ ആർച് ഇന്റർ ചേഞ്ച്

ഖത്തറിലെ ഏറ്റവും ഉയരം കൂടിയ  നിർമിതിയായ ‘ആർച് 5/6 ‘മുൻസിപ്പൽ പരിസ്ഥിതി കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി ഉൽഘാടനം ചെയ്തു .100 മീറ്റർ നീളവും 143 മീറ്റർ വീതിയും 9300 ടൺ ഭാരമുള്ള ഈ ആർച് നിർമിച്ചിരിക്കുന്നത് സ്റ്റീൽ കൊണ്ടാണ്. അഞ്ച് ടണലുകളും മൂന്ന് പാലങ്ങളും ആർച് ഇന്റർ ചെയ്ഞ്ചിന്റെ പ്രത്യേകതയാണ് . രാജ്യത്ത പ്രധാന പാതയായ ലുസൈൽ എക്സ്പ്രസ് ഹൈവേയുടെ ഭാഗമാണ് ആർച് ഇൻറർ ചെയിഞ്ച് . ഉപരോധം സൃഷ്ടിച്ച വെല്ലുവിളികൾ ശക്തമായ നേതൃപാടവത്തിൽ ആത്മവിശ്വാസത്തോടെ വിജയകരമായി മറികടന്ന് വൻ പദ്ധതികൾ അതിവേഗതയിൽ പൂർത്തിയാക്കിയതിന്റെ സൂചകമായാണ് ഈ സുപ്രധാന നിർമിതിക്ക് ഉപരോധം ആരംഭിച്ച ദിവസമായ 5/6 എന്ന പേര് നൽകിയത് .വരും ദിവസങ്ങളിൽ ഏറെ സന്ദർശക ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരിക്കും 5/6 ഇൻറർ ചെയ്ഞ്ച്