അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഏറെ സുന്ദരവും വ്യത്യസ്തവുമായ നിർമിതികളിലൊന്നായ ഖത്തർ മ്യൂസിയത്തിന്റെ ഉൽഘാടനം ഇന്ന് നടക്കും .അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് മ്യൂസിയം ഉൽഘാടനം ചെയ്യുക . നിർമാണത്തിലും ഉള്ളടക്കത്തിലും ഏറെ വിസ്മയങ്ങൾ ഒളിപ്പിച്ചു വെച്ച ഖത്തർ മ്യൂസിയത്തിന്റെ പുതിയ കെട്ടിടം കാണാനായി സ്വദേശികളും പ്രവാസികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . വിവിധ രാജ്യങ്ങളിൽ നിന്നടക്കമുള്ള വിശിഷ്ടാഥിതികൾ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് .